ന്യൂഡല്‍ഹി: ദിദ്വിന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തും. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്റെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍, പ്രതിരോധരംഗത്തെ സഹകരണം തുടങ്ങിയവ സംബന്ധിച്ച് മോദിയും ആബെയും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇരു രാജ്യങ്ങളുടെയും 13-ാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. സാമ്പത്തിക, സാങ്കേതിക ആധുനികീകരണത്തില്‍ ജപ്പാന്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത സുഹൃത്താണെന്നും 2 രാജ്യങ്ങളും വിജയിക്കുന്ന ജോടികളാണെന്നും മോദി അഭിപ്രായപ്പെട്ടു. ബിസിനസ്,വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി, ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.
2014 സെപ്റ്റംബറില്‍ ആദ്യമായി ജപ്പാന്‍ സന്ദര്‍ശിച്ച താന്‍ ഇതു 12-ാം തവണയാണു ഷിന്‍സോ ആബെയെ കാണുന്നതെന്നു ജപ്പാന്‍ യാത്രയ്ക്കു തൊട്ടുമുന്‍പ് മോദി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്.
Post Your Comments