
മുംബയ്: മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 40 പേര് സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. മുംബയ് നരിമാന് പോയിന്റിനടുത്തുള്ള ശിവാജി സ്മാരക പ്രതിമ നിര്‍മ്മിക്കാനിരിക്കുന്ന സ്ഥലത്തിന് അടുത്ത് വെച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം 4.15 അടുപ്പിച്ചായിരുന്നു അപകടം. അപകടത്തില്‍ പെട്ട എല്ലാവരെയും രക്ഷിച്ചതായി ഭാരതീയ തീരസംരക്ഷണ സേന അറിയിച്ചു.
ശിവാജി സ്മാരക പ്രതിമയുടെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങളുടെ പൂജയ്ക്ക് പോകവേയാണ് അപകടമുണ്ടായതെന്ന് സര്‍ക്കാര്‍ ഒൗദ്ധ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു
Post Your Comments