വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും തപാല്‍ബോംബ് ഭീഷണി. ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനും ഡെമോക്രാറ്റ് അംഗം ടോം സ്റ്റെയര്‍ എന്നിവര്‍ക്കാണ് ഏറ്റവും ഒടുവിലായി സംശയാസ്പദമായ പാക്കേജുകള്‍ ലഭിച്ചത്. ഇതോടെ പാക്കേജുകള്‍ ലഭിച്ചവരുടെ എണ്ണം 14 ആയതായി എഫ്ബിഐ അറിയിച്ചു. കലിഫോര്‍ണിയ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന സെനറ്ററായ കമല ഹാരിസ്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള നേതാവാണ്.
ഡെമോക്രാറ്റ് നേതാക്കളായ ബറാക് ഒബാമ, ഹില്ലരി ക്ലിന്റണ്, ഓസ്കര് ജേതാവായ ഹോളിവുഡ് നടന് റോബര്‍ട്ട് ഡി നിറോ, മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്, നാഷണല്‍ ഇന്റലിജന്‍സ് മുന്‍ ഡയറക്ടര്‍ ജയിംസ് ക്ലാപ്പര്‍ തുടങ്ങിയവര്‍ക്കും സിഎന്‍എന്‍ ന്യൂയോര്‍ക്ക് ബ്യൂറോയിലേക്കും അയച്ച തപാല്‍ ബോംബുകള്‍ കഴിഞ്ഞദിവസം കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു.
Post Your Comments