ചെന്നൈ: പരിപാടിക്ക് ആളെത്താതെ വേദിയില്‍ കയറില്ലെന്നു പിടിവാശി പിടിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷണന്. പരിപാടിക്കായി വേദിയില്‍ എത്തിയെ മന്ത്രി സദസ്സില്‍ ആളില്ലെന്നു കണ്ടതോടെ വാശിപിടിച്ച് പുറത്തു നില്‍ക്കുകയായിരുന്നു.
തമിഴനാട് നാഗപ്പട്ടണം വേദാരണ്യത്തിനു സമീപം അതനൂരില് വെല്‍നെസ്സ് സെന്ററിന്റെ ഉദ്ഘാടനത്തിനു വന്നതായിരുന്നു അദ്ദേഹം. എന്നാല്‍ മന്ത്രി വേദിയിലെത്തിയപ്പോള്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അവിടെയുണ്ടായത്. തുടര്‍ന്ന് ആളില്ലാതെ വേദിയില്‍ കയറില്ലെന്നും പറഞ്ഞ് ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഛര്‍ നെട്ടോട്ടമോടി കുറച്ച് ആളുകളെ എത്തിച്ചതിനു ശേഷം മാത്രമാണ് പരിപാടി തുടങ്ങിയത്.
Post Your Comments