
ആലപ്പുഴ: ജന്മം കൊടുത്തവര്‍ തന്നെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നു. പതിമൂന്ന് വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോക്സോ നിയമപ്രകാരം അച്ഛന്‍ അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം, പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുട്ടി വീടിനടുത്തുള്ള അഭിഭാഷകനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടിയെടുക്കുന്നത്.പെണ്‍കുട്ടി എട്ടാം ക്ലാസിലാണ്.
അമ്മ വളരെ നേരത്തേ ഉപേക്ഷിച്ചുപോയ കുട്ടി അച്ഛന്റെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഏറെനാളായി അച്ഛന്‍ ഉപദ്രവിക്കുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. പ്രതി മരംവെട്ട് തൊഴിലാളിയാണ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments