കരുവാരംകുണ്ട്: വ്യത്യസ്തമായൊരു മോഷണം അരങ്ങേറുന്നത് തോട്ടുവാടിയിൽ പതിവാകുന്നു. സംഭവത്തിൽ മോഷ്ടാവിന്റെ ബുദ്ധി കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.
രാത്രി പതിവായി കമുകും തോട്ടത്തിൽ ചുറ്റി നടന്ന് ഏറ്റവും നല്ല അടക്കാമരത്തിന് മാർക്കിടും അതും നിസാര അടയാളമല്ല ഒറ്റ നോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്നതരത്തിലാണ് അടയാളമിടൽ.
പച്ചപ്പുല്ലും ഒാലയും വിദഗ്ദമായി മരത്തോട് ചേർത്ത് വെക്കും . കാണുന്നവർക്ക് ഒറ്റ നോട്ടത്തിൽ അസ്വാഭാവികത തോന്നാത്ത തരത്തിലാണ് അടായളമിടൽ അരങ്ങേറിയിരുന്നത്.
സമീപപ്രദേശങ്ങളിൽ കായ്ഫലമുള്ള അടക്കാ മരത്തിൽ നിന്നും മോഷണം പതിവായതോടെയാണ് ജനങ്ങൾ കള്ളന്റെ ബുദ്ധി മനസിലാക്കിയത്. പരാതിയെ തുടർന്ന് കരുവാരക്കുണ്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Post Your Comments