Latest NewsKerala

ശബരിമലയിലെ വരുമാനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരെ തീറ്റിപ്പോറ്റാനുള്ളതല്ല: ബെന്നി ബെഹനാന്‍

കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അതിലൊരു പങ്കുമില്ലെന്നും ബെന്നി ബെഹന്നാന്‍

പാലക്കാട്: ശബരിമലയിലെ വരുമാനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരെ തീറ്റിപ്പോറ്റാനുള്ളതല്ലെന്ന് യുഡിഎഫ് കണ്‍ഡവീനര്‍ ബെന്നി ബെഹനാന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. സമാധനപരമായി ദര്‍ശനം നടക്കുന്ന ശബരിമലയില്‍ സിപിഎം സ്‌ക്വാഡിനെ അയക്കുന്നത് ആര്‍എസ്എസ്‌ന് മുതലെടുക്കാനുള്ള അവസരം ഉണ്ടാക്കും. ഗുരുവായൂര്‍ സത്യാഗ്രഹം നടത്തുമ്പോള്‍ എകെജി കോണ്‍ഗ്രസ് ആയിരുന്നെന്നും കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അതിലൊരു പങ്കുമില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

ശബരിമലയിലുണ്ടായ സംഘര്‍ഷത്തില്‍ വിശ്വാസികളുടെ പേരില്‍ കേസ് എടുക്കരുത്. വിശ്വാസ സംരക്ഷണത്തിനായി റോഡരികില്‍ സമരം നടത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി. എസ് ശ്രീധരന്‍ പിള്ളയെ സുപ്രീം കോടതിയില്‍ കേസ് നടക്കുമ്പോള്‍ ആ വഴിക്കു കണ്ടില്ലെന്നും ബെന്നി ബെഹന്നാന്‍ ആരോപിച്ചു. സവര്‍ണ- അവര്‍ണ വിഭാഗീയത ഉണ്ടാക്കാനാണ് പിണറായിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button