കൈകളില്‍ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ് ദീപാവലി. ദീപങ്ങള്‍ കൂടാതെ മധുരം നല്‍കിയും ഇന്ത്യ ഒന്നാകെ ദീപാവലി ആഘോഷിക്കുന്നു. എന്നാല്‍ എന്താണ് ഈ ദീപങ്ങളുടെ ഉത്സവത്തിന് പിന്നിലെ കഥകള്‍ എന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അറിഞ്ഞിട്ടുണ്ടോ? ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകളും ദീപാവലിയെ കുറിച്ച് പ്രചാരത്തിലുണ്ട്.
ഇതില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ9 ശ്രീ മഹാവിഷ്ണു നിഗ്രഹിച്ചു എന്നുള്ളതാണ്. മഹാവിഷ്ണു തന്റെ പത്നിയോടൊപ്പമാണ് നരകാസുരനെ വധിച്ചത്. ഭൂമി ദേവിയുടെ പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന അസുരനായിരുന്നു നരകാസുര9. ഭഗവാനില്‍ നിന്നുള്ള നാരായണാസ്ത്രം ലഭിച്ച നരക9 ദേവസ്ത്രീകളെ ബലാല്ക്കാരം ചെയ്യാനും കാണുന്ന മാത്രയില്‍ ദേവന്മാരെ ഉപദ്രവിക്കാനും തുടങ്ങി. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു നരകന്റെ രാജ്യതലസ്ഥാനം. അസുരന്മാര്ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദവും നരക9 കൊടുത്തില്ല.
ഒരു ദിവസം സ്വന്തം ശക്തിയില്‍ അഹങ്കാരിയായ അവ9 ദേവേന്ദ്രന്റെ താമസ സ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രന്റെ അമ്മയായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു.ഭയന്ന ഇന്ദ്ര9 എന്തു ചെയ്യണമെന്നറിയാതെ മഹാവിഷ്ണുവിന്റെ അടുത്തെത്തി. ഭഗവാ9 മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെ ഭഗവാ9 നരകാസുരനെ വധിച്ചു. പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധിയും വരുത്തി. നരകനില്‍ നിന്നും വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും മഹാവിഷ്ണു തന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്പിക്കുകയും ചെയ്തു .അസുര വധത്താല് അത്യാഹ്ലാദം പൂണ്ട ദേവന്മാര് ദീപങ്ങളോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം സന്തോഷപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത് എന്നതാണ് ഒരു കഥ.
എന്നാല്‍ അതല്ല ഭഗവാ9 ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ അടിസ്ഥാനമാക്കിയാണ് ദീപാവലി ആഘോഷിക്കുന്നത് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. രാവണ നിഗ്രഹച്ചതിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ9 അയോദ്ധ്യയിലേയ്ക്ക് മടങ്ങി. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അതീവ സന്തോഷത്തോടെയാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മയുടെ പുതുക്കലാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു. ഈ രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെയാണ്. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള് ആഘോഷിക്കുന്നു.
ഇതുകൂടാതെ ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളില്‍ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ദീപാവലിയാഘോഷം നടത്താറുണ്ട്. വലിയ ചന്ദ്രനെ വരുത്തല്‍ എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അദ്ദേഹത്തെ അവര്‍ കളത്തില്‍ വരുത്തും എന്നതാണ് സങ്കല്പം. മാത്രമല്ല പൂജകള്‍ക്ക് ശേഷം മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക് തിരിച്ചയക്കുന്ന ചടങ്ങുമുണ്ടാകും.
ഇനി ജൈനമതക്കാരുടെ ഇടയിലെ ദീപാവലിയെക്കുറിച്ചുള്ള കഥ ഇതാണ്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് അവര്‍ കണക്കാക്കുന്നത്. അദ്ദേഹം മരിച്ചുവെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്നാ തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ ഒ9പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ച് മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകമെന്നാണിവര് കരുതുന്നത്.
Post Your Comments