Specials

എന്തുകൊണ്ട് ദീപാവലി ദിനത്തില്‍ ഗണപതിയും ലക്ഷ്മീദേവിയും ആരാധിക്കപ്പെടുന്നു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും കുടുംബത്തില്‍ സമൃദ്ധി വരുത്തുവാന്‍വേണ്ടിയാണ് ദീപാവലി ആഘോഷം കൊണ്ടാടുന്നത്. ലക്ഷ്മീ ദേവി സമൃദ്ധിയുടെയും സമ്പന്നതയുടെയും പ്രതീകമാണ്, കുടുംബത്തിന്റെ അഭിവൃദ്ധിയും സ്നേഹവും നിറവേറ്റാന്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹമാണ് എല്ലാവരും തേടുന്നത്. ഗണേശനെ അറിവിന്റെയും ബുദ്ധിയുടെയും പ്രതീകമായും കണക്കാക്കുന്നു. ഇതുകൊണ്ടാണ് ദീപങ്ങളുടെ ആഘോഷമായ ദീപാവലി ദിനത്തില്‍ ഗണപതിയും ലക്ഷ്മി ദേവിയും ഒരുമിച്ച് പൂജിക്കപ്പെടുന്നത്.

ആചാരങ്ങള്‍ക്കുപിന്നിലെ ഐതീഹ്യം

ഗണപതിയെയും ലക്ഷ്മിയെയും ഒരുമിച്ച് ആരാധിക്കാന്‍ തുടങ്ങിയതിനു പിന്നില്‍ ചെറിയൊരു ഐതീഹ്യം കൂടിയുണ്ട്.
ലക്ഷ്മീദേവിയും ഭഗവാന്‍ വിഷ്ണുവും തമ്മിലുള്ള ഒരു സംഭാഷണത്തില്‍ നിന്നാണ് തുടക്കം. അഭിവൃദ്ധിക്കും ഐശ്യര്യത്തിനുമായി എല്ലാവരും ലക്ഷ്മിദേവിയെ ആരാധിക്കുന്നു എന്നതില്‍ കര്‍ക്കമില്ല. എന്നാല്‍ ദേവി എപ്പോഴും സ്വയം പുകഴ്ത്തുകയും താനില്ലെങ്കില്‍ മറ്റെല്ലാം നിഷ് പ്രഭമെന്ന രീതിയില്‍ വിഷ്ണുഭഗവാന്റെ അടുത്ത് അഹങ്കാരം കാണിക്കുകയും ചെയ്തു. എന്നാല്‍ തന്റെ ഭാര്യയുടെ അഹങ്കാരം കുറയ്ക്കണമെന്നുറപ്പിച്ച വിഷ്ണുഭഗവാന്‍ ലക്ഷ്മി ദേവിയോട് പറഞ്ഞു. എന്തെല്ലാം കഴിവുകള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടും കാര്യമില്ല അമ്മയാകാന്‍ സാധിക്കാത്ത സ്ത്രീ ഒരിക്കലും പൂര്‍ണ്ണതയില്‍ എത്തുന്നില്ല എന്ന്. കുഞ്ഞുങ്ങളില്ലാതിരുന്ന ലക്ഷ്മീദേവിക്ക് വിഷ്ണുഭഗവാന്റെ വാക്കുകള്‍ സഹിക്കാനായില്ല.
തുടര്‍ന്ന് ലക്ഷ്മിദേവി ശിവപത്നി പാര്‍വ്വതി ദേവിയെ കാണുകയും തനിക്ക് പാര്‍വ്വതിദേവിയുടെ ഒരു കുട്ടിയെ സ്വന്തം മകനായി വളര്‍ത്താന്‍ തരണമെന്നും ആവശ്യപ്പെട്ടു. താനെല്ലാവിധ സൗകര്യങ്ങളോടും കൂടി മകനെ പരിജരിച്ചുകൊള്ളാം എന്ന ലക്ഷ്മിദേവിയുടെ ഉറപ്പിലാണ് പാര്‍വ്വതി പുത്രനായ ഗണപതിയെ ലക്ഷ്മിദേവി സ്വന്തമാക്കുന്നത്. ഇതിനെ തുടര്‍ന്നാണ് എല്ലാമംഗള വേളകളിലും ആഘോഷങ്ങളിലും ലക്ഷ്മിദേവിയും ഗണപതിഭഗവാനും ഒരുമിച്ച് ആരാധിക്കപ്പെടുന്നത് എന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button