Specials

അറിയാം ദീപാവലിയെകുറിച്ച് ചില കാര്യങ്ങള്‍

1) ഇന്ത്യയിലെ ഒരു പ്രധാന ആഘോഷമാണ് ദീപാവലി. ആളുകള്‍ ദീപാവലി ഒരു ഹൈന്ദവ ആഘോഷമായി കരുതുന്നുണ്ടെങ്കിലും സിഖുകാരും ജൈനരും ആഘോഷിക്കാറുണ്ട്.
2)ഹൈന്ദവ ആഘോഷത്തിന്റെ ഭാഗമായ ദീപാവലി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്നു. ഓരോ വര്‍ഷവും കൃത്യമായ തീയതികള്‍ മാറുകയും ചന്ദ്രന്റെ സ്ഥാനം കൊണ്ട് നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ പതിവാണ്.
3) ദീപാവലി എന്ന് വാക്കിനര്‍ത്ഥം ദീപങ്ങളുടെ നിര എന്നതാണ്. സംസ്‌കൃതത്തില്‍ നിന്നുമാണ് ഈ വാക്ക് ഉണ്ടായിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എല്ലാവരും വീടുമുഴുന്‍ ദീപങ്ങള്‍ വച്ച് അലങ്കരിക്കുന്നു.
4) ദീപാവലി നാളില്‍ എല്ലാവരും സമ്പത്ത് സമൃദ്ധികൈവരുന്നതിനായും വര്‍ഷം മുഴുവന്‍ എല്ലാവിധ ഐശ്വര്യങ്ങളും നിലനില്‍ക്കുന്നതിനായും ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. വീടുകളില്‍ ദീപം തെളിയിക്കുന്നതിലൂടെ ലക്ഷ്മി ദേവി എല്ലാ വീടുകളിലേക്കും എത്തുമെന്നും അവര്‍ക്ക് അനുഗ്രഹം ചൊരിയുമെന്നും അളുകള്‍ വിശ്വസിക്കുന്നു.
5) തിന്മക്കെതിരെയുള്ള നല്ല വിജയത്തിന്റെ ഒരു ആഘോഷമാണിത്. ഈ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത ഐതിഹ്യങ്ങളും ദീപാവലിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളില്‍ ഏറിയപങ്കും വിശ്വസിക്കുന്നത് അസുരനായ രാവണന്റെ നിഗ്രഹത്തിനു ശേഷമുള്ള രാമന്റെയും സീതയുടെയും അയോദ്ധ്യയിലേക്കുള്ള മടങ്ങിവരവാണ് ദീപാവലി എന്നാണ്.
6) ദീപാവലി നാളുകളില്‍ ദുഷ്ട്ശക്തികളെ നിഗ്രഹിക്കാന്‍ കഴിവുള്ള ഉഗ്രകോപിയായ കാളിയെയാണ് ബംഗാളില്‍ ആരാധിക്കുന്നത്. എന്നാല്‍ നേപ്പാളില്‍ നരകാസുരനെ വധിച്ച് കൃഷ്ണന്‍ നേടിയ വിജയമാണ് ദീപാവലി.
7. ആചാര ഐതീഹ്യങ്ങള്‍ക്കുമാത്രമല്ല ദീപാവലി ദിവസങ്ങളില്‍ സ്ഥാനം. കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം മധുര പലഹാരങ്ങളും സമ്മാനങ്ങളും കൈമാറുന്നു. പുതുവസ്ത്രങ്ങള്‍ അണിയുന്നതും പടക്കങ്ങള്‍ പൊട്ടിക്കുന്നതുമെല്ലാം ദീപാവലിയുടെ ഭാഗമായി എല്ലാവരും കൊണ്ടാടുന്നകാര്യമാണ്.
8) ദീപാവലി ആഘോഷത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുകാര്യമാണ് രംഗോലി വരയ്ക്കുന്നത്. വ്യത്യസ്ഥമായ നിറത്തിലുള്ള പൊടികള്‍ ഉപയോഗിച്ച് വിവിധ രൂപങ്ങള്‍ വീടിനുമുന്നില്‍ വരയ്ക്കുന്നു. സൗഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്നതിനായി ദൈവങ്ങളെ വീട്ടിലേക്കു ക്ഷണിക്കുന്നതിനായാണ് ഇത്തരമൊരാചാരം എന്നാണ് വിശ്വാസം
9)യുണൈറ്റഡ് കിംഗ്ഡത്തിലെ ലെസസ്റ്റര്‍ നഗരമാണ് ഇന്ത്യയ്ക്കുപുറത്ത് ദീപാവലി ഏറെ വിപുലമായി ആഘോഷിക്കുന്ന ഒരിടം. എല്ലാ വര്‍ഷവും, പതിനായിരക്കണക്കിന് ആളുകള്‍ തെരുവില്‍ ഒന്നിച്ചുകൂടുന്നു. നൃത്തവും ദീപവും സംഗീതവുമെല്ലാമായി അവിടുത്തുകാര്‍ ദീപാവലി ആഘോഷിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button