തിരുവനന്തപുരം: ശിവഗിരിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ചയെത്തും. ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയില്‍ 29ന് രാവിലെ 11ന് ചേരുന്ന സ്ത്രീസമാജം സമ്മേളനം സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ഇതിനോടൊപ്പം ശിവഗിരി മഠം പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ് അദ്ധ്യക്ഷത വഹിക്കും. കേരള സര്‍ക്കിള്‍ സെന്‍ട്രല്‍ റീജിയണ്‍ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രന്‍ സന്നിഹിതയാവും. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. സംഗീതാ വിശ്വനാഥന്, ലതികാസുഭാഷ്, സ്വാമിനി നിത്യചിന്മയി, കെ. പത്മകുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. കെ.പി. കൃഷ്ണകുമാരി സ്വാഗതവും പി. സുന്ദരന്‍ നന്ദിയും പറയും. വൈകിട്ട് മൂന്നിന് തൊഴിലാളി സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അദ്ധ്യക്ഷത വഹിക്കും. സ്വാമി സച്ചിദാനന്ദ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള, സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ പ്രഭാഷണം നടത്തും. സ്വാമി ധര്‍മ്മചൈതന്യ സ്വാഗതവും അജി.എസ്.ആര്.എം നന്ദിയും പറയും.
Post Your Comments