കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ സെക്രട്ടറിയായി ചാർജ് എടുക്കാൻ എത്തിയതാണ് ഷിജാമോൾ. പക്ഷെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധവും പ്രസിഡന്റിന്റെ ആത്മഹത്യാഭീഷണിയും കാരണം അവർക്ക് മടങ്ങേണ്ടി വന്നു. ആരോപണവിധേയായ സെക്രട്ടറി തിരികെ വന്നതിലും അടിക്കടി സെക്രട്ടറിമാർ മാറി മാറി വരുന്നത് പഞ്ചായത്തിന്റെ വികസനത്തെ ബാധിക്കുന്നുവെന്നും കാണിച്ചാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് പ്രതിഷേധം ഉയർത്തിയത്.
കല്ലമ്പലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്തു തമ്പടിച്ചിരുന്നു. കഴിഞ്ഞ ദിവസം പതിനൊന്നരയോടെ ആണ് സംഭങ്ങൾക്ക് തുടക്കം ആകുന്നത്. അഡീഷനൽ ഡയറക്ടറുമായാണു സെക്രട്ടറി ചാർജെടുക്കാനെത്തിയത്. ഇവർക്കെതിരെ വനിതാ അംഗംങ്ങൾ അടക്കം പ്രതിഷേധവും ആയി എത്തിയപ്പോൾ ആയിരുന്നു പോലീസ് സഹായത്തോടെ ചാർജ് എടുക്കാൻ നീക്കം തുടങ്ങിയത്.
ഇതിനെ തുടർന്ന് പ്രസിഡന്റ് തമ്പി സെക്രട്ടറിയുടെ മുറിയിൽ കയറി വാതിൽ അടക്കുകയും ഫാനിൽ കേബിൾ വയർ ഇട്ട് അത് കഴുത്തിൽ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കി. അകത്തെ വാതിൽ പൊളിച്ച് കയറിയ പോലീസ് അദ്ദേഹത്തെ താഴെ ഇറക്കിയതോടെ ആണ് സംഭവങ്ങൾക്ക് അയവ് ഉണ്ടായത്.
സെക്രട്ടറിയെ മാറ്റാതെ യാതൊരു ഒത്തുതീർപ്പിനും ഇല്ലെന്നും ബിജെപി, കോൺഗ്രസ് അംഗങ്ങൾ അറിയിച്ചു. ഇതേ തുടർന്ന് ചർച്ചകൾക്ക് ശേഷം അവർ മടങ്ങി പോവുകയായിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ നവായികുളത്ത് വന്നു പോയത് 10 സെക്രട്ടറിമാർ, ചിലർ 2 മാസം വരെ മാത്രം ജോലി നോക്കി. മാസങ്ങളോളം സെക്രട്ടറി ഇല്ലാതെ കിടന്നതും ഇടക്ക് വാർത്തയായിരുന്നു.
Post Your Comments