തീര്‍ത്ഥാടകരുടെ എണ്ണം താരതമ്യേന കുറഞ്ഞെങ്കിലും തുലാമാസത്തില്‍ ശബരിമലയിലെ അന്നദാനത്തിനായി ദേവസ്വം ബോര്‍ഡിന് ചെലവായത് റെക്കോർഡ് തുക. ഇക്കുറി നടതുറന്നപ്പോള്‍ പ്രതികൂല കാലാവസ്ഥയും, ഹര്‍ത്താലും, വഴിതടയലും സംഘര്‍ഷങ്ങളും കാരണമാണ് തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത്.
തുലാമാസ പൂജക്കായി നടതുറന്ന ഒക്ടോബര്‍ 17 മുതല്‍ 22 വരെയുള്ള ദിവസങ്ങളിൽ പ്രഭാത ഭക്ഷണത്തിന് 20,631 പേര്‍ക്ക് 3,25,970 രൂപയാണ് ചെലവായത്. ഉച്ചഭക്ഷണത്തിന് 9,051 പേര്‍ക്ക് 49,462 രൂപയും ചെലവായി. 9 മുതല്‍ 21 വരെയാണ് കൂടുതല്‍ ആളുകള്‍ സൗജന്യ ഭക്ഷണത്തിനായി എത്തിയത്.
Post Your Comments