Latest NewsKerala

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതിനു പിന്നിൽ മുഖ്യമന്ത്രി : പികെ കൃഷ്ണദാസ്

ഗൂഢാലോചനയിൽ സന്ദീപാനന്ദഗിരിക്കും പങ്കുണ്ടെന്ന് കൃഷ്ണദാസ് .

കണ്ണൂർ: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ശബരിമല വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണു ആക്രമണം. ഡിവൈഎഫ്ഐക്കാരാണ് ആക്രമണം നടത്തിയത്. ഗൂഢാലോചനയിൽ സന്ദീപാനന്ദഗിരിക്കും പങ്കുണ്ടെന്ന് കൃഷ്ണദാസ് .

കണ്ണൂരിൽ വെച്ചാണ് കൃഷ്ണദാസ് ഈ ആരോപണം ഉന്നയിച്ചത്. അതെ സമയം ഇപ്പോൾ ഈ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് താഴമൺ കുടുംബത്തിനും തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തവാദിത്തമുണ്ടെന്നു സന്ദീപാനന്ദ ഗിരി പറഞ്ഞു . കലാപം നടത്താൻ ആഹ്വാനം ചെയ്തിട്ടുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയക്കും രാഹുൽ ഈശ്വറിനും ഈ ആക്രമണത്തിനു പിന്നിൽ പങ്കുണ്ട്.

അല്ലെങ്കിൽ ഇവർ പറയുന്ന യുക്തിയില്ലാത്ത കാര്യങ്ങളിലെ യുക്തിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലല്ലോയെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button