
ന്യുയോര്‍ക്ക്: തപാല്‍ ബോംബുകള്‍ ലഭിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡെമോക്രാറ്റ് നേതാക്കളായ ബറാക് ഒബാമ, ഹില്ലരി ക്ലിന്റണ്‍, ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നിറോ, മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയവര്‍ക്കും സിഎന്‍എന്‍ ന്യൂയോര്‍ക്ക് ബ്യൂറോയിലേക്കും അയച്ച തപാല്‍ ബോംബുകള്‍ കഴിഞ്ഞദിവസം കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. യുഎസില്‍ 12 പേര്‍ക്ക് തപാല്‍ ബോംബുകള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ ഫ്ളോറിഡയിലാണ് അറസ്റ്റ് നടന്നത്. ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഇയാളുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments