തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ അസിഹിഷ്ണുതാ രാഷ്ട്രീയമാണെന്നും വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് ചെറുക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷമായി നടക്കുന്ന ഈ അസഹിഷ്ണുതാ രാഷ്ട്രീയം രാജ്യത്ത തുടരുകയാണെന്നും ആര്‍ക്കും സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായം പറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം വിലക്കപ്പെടുന്ന നിലയാണ് ഇപ്പോഴുള്ളത്. എതിര്‍ക്കുന്നവരെ കൊല്ലുന്ന രീതി തുടരുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ വൈകാരിക വിഷയമാക്കരുത്. തികച്ചും സമാധാനപരമായി വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട്. അതില്‍ ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശ്രമം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ബിജെപി. ആക്രമണത്തിനു പിന്നില്‍ ഗൂഡാലോചനയാണെന്നാണ് ബിജെപി ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ സ്വാമിയും മുഖ്യമന്ത്രിയും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്ന് ബിജെപി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് അന്വേഷണ ചുമതല. ശബരിമല യുവതി പ്രവേശത്തെ സന്ദീപാനന്ദ ഗിരി അനുകൂലിച്ചിരുന്നു. ഈ വിഷയത്തില്‍ ബിജെപിക്കും സംഘപരിവാറിനും എതിരായി സന്ദീപാനന്ദ ഗിരി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു ഭീഷണി ഉണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം നടന്നത്. കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിനു മുന്നില്‍ റീത്ത് വച്ചിട്ടുണ്ട്. അക്രമികള്‍ വാഹനത്തിലാണ് എത്തിയതെന്നു കരുതുന്നു. തീയിട്ടതിനു ശേഷം അക്രമികള്‍ ഓടി രക്ഷപെട്ടു. തീ പടരുന്നതുകണ്ടാണ് സന്ദീപാനന്ദ ഗിരിയും ആശ്രമത്തിലെ അന്തേവാസികളും ഇറങ്ങിവന്നത്. ഇതോടെ ഫയര്‍ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments