ഇരിട്ടി: വസ്ത്രങ്ങൾക്ക് നിറം നൽകുന്ന രാസവസ്തു ചേർത്ത ശർക്കര പിടികൂടി. അൻപത് ചാക്ക് ശർക്കരയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്.
കോയമ്പത്തൂരിലെ മൊത്തവിതരണ കേന്ദ്രത്തിൽ നിന്ന് ഇരിട്ടിയിലെത്തിച്ച ശർക്കരയാണ് പിടികൂടിയത്. മൊത്തവിതരണ കമ്പനിയായ കോയമ്പത്തൂരിലെ എകെഎസ് ട്രേഡിങ് കോർപ്പറേഷൻ, ഇരിട്ടിയിലെ വ്യാപാരി എന്നിവർക്കെതിരെയാണ് കേസ്.
റഡാമീൻ – ബി എന്ന മാരക രാസവസ്തുവാണ് ശർക്കരയിൽ കണ്ടെത്തിയത്.
Post Your Comments