വിന്‍ഡീസിന്റെ ശക്തമായ ബൗളിംഗില്‍ ഇന്ത്യയ്ക്ക് അടി തെറ്റി. ഒന്നിനു പുറകെ ഒന്നായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് വീണതോടെ ഇന്ത്യ വിന്‍ഡീസിന് മുന്നില്‍ കീഴടങ്ങി. ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന 47.4 ഓവറില്‍ 240 റണ്‍സിനു എല്ലാവരും പുറത്തായി. 107 റണ്‍സെടുത്ത കോഹ്ലി മാത്രമായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്.
110 പന്തുകളില്‍ നിന്നാണ് കോഹ്ലി നൂറു റണ്‍സ് തികച്ചത്. ഒരു സിക്സും പത്തു ഫോറും അടങ്ങുന്നതായിരുന്നു സെഞ്ചുറി. മൂന്നാമനായി ക്രീസിലെത്തിയ താരം ശ്രദ്ധാപൂര്‍വമായിരുന്നു ബാറ്റ് ചലിപ്പിച്ചത്. 63 പന്തില്‍ ആറു ബൗണ്ടറി സഹിതമായിരുന്നു കോഹ്ലി തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി തികച്ചത്.
Post Your Comments