ഒരു നുള്ള് എടുത്ത് വായിലിട്ടാല്‍ അപ്പോള്‍ തന്നെ നാവില്‍ അലിഞ്ഞില്ലാതാകുന്ന സോന്‍ പാപ്ടി പലരുടെയും നാവില്‍ കപ്പലോടിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഒത്തിരിയേറെ ഇഷ്ടമുള്ള ഒരു വിഭവമാണിത്. സ്വാദിഷ്ടമായ സോന്‍ പാപ്ടി വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.
സോന്‍ പാപ്ടി ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍
മൈദ- ഒന്നര കപ്പ്
കടലമാവ്- ഒന്നര കപ്പ്
പഞ്ചസാര- രണ്ടര കപ്പ്
നെയ്യ്- 20 ഗ്രാം
വെള്ളം- ഒന്നര കപ്പ്
പാല്‍- രണ്ട് ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി- ഒരു ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യമായി കടലമാവും മൈദയും ഒരു പാത്രത്തിലെടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം ഒരു പാനില്‍ നെയ്യ് എടുത്ത് നന്നായി ചൂടാക്കി അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക.മിശ്രിതത്തില് ഒരു ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ഇങ്ങനെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം.
അടുത്തതായി ഈ പാന്‍ അടുപ്പില്‍ നിന്നും മാറ്റി ഒരു വലിയ പാത്രത്തിലേക്ക് ചൂടായിരിക്കുന്ന മിശ്രിതം നിരത്തുകയാണ് ചെയ്യേണ്ടത്. മറ്റൊരു പാത്രത്തില്‍ പഞ്ചസാരയും പാലും ചേര്‍ത്തിളക്കി നല്ല കട്ടിയുള്ള പാനീയമാക്കുക.ഇത് താന്ക്ക വെക്കുക. പിന്നീട് ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി പഞ്ചസാര-പാല്‍ പാനീയവും ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടും കുറേശേ കുറേശേ ആയി യോജിപ്പിച്ചെടുക്കുക. ഇത് നൂല്‍ പരിവത്തിലാക്കുമ്പോള്‍ വീണ്ടും നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. ഇതിനു മുകളില്‍ ഏലക്ക പൊടി വിതരാവുന്നതാണ്. പിന്നീട് ചെറിയ ചതുര കട്ടകളായോ വട്ടത്തിലോ അല്ല മുറിക്കാതെ തന്നെയോ നമുക്ക് ഈ സോന്‍ പാപ്ടി ഉപയോഗിക്കാം.
Post Your Comments