Latest NewsKeralaIndia

ഇനി ഇഷ്ടദാനവും റദ്ദാക്കാം : സുപ്രീം കോടതിയുടെ സുപ്രധാന വിധി

സ്വത്തു വകകൾ കൈപ്പറ്റിയ ശേഷം വയോധികർ ഉപേക്ഷിക്കുന്ന നടപടികൾ സാധാരണമാകുന്ന സാഹചര്യത്തിൽ സുപ്രീം കോടതി വിധി വളരെ നിർണ്ണായകമാണ്.

ന്യൂഡല്‍ഹി : ഉപാധിയോടെയുള്ള ഇഷ്ടദാനം ഉപാധി ലംഘനം ഉണ്ടായാല്‍ റദ്ദാക്കാമെന്ന് സുപ്രിംകോടതി. കേരള ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി. ജഡ്ജിമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സ്വത്തു വകകൾ കൈപ്പറ്റിയ ശേഷം വയോധികർ ഉപേക്ഷിക്കുന്ന നടപടികൾ സാധാരണമാകുന്ന സാഹചര്യത്തിൽ സുപ്രീം കോടതി വിധി വളരെ നിർണ്ണായകമാണ്.

തന്നെയും ഭര്‍ത്താവിനെയും ശിഷ്ടകാലം സംരക്ഷിക്കണമെന്ന ഉപാധി പാലിക്കാത്തതിനാല്‍ ഇഷ്ടദാനം റദ്ദാക്കിയ കൊല്ലം ശാസ്താംകോട്ട സ്വദേശിനി സരോജിനിയമ്മയുടെ നടപടി കൊല്ലം ജില്ലാ കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ സരോജിനിയുടെ അനന്തരവന്‍ ശ്രീകുമാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി അനുകൂല വിധി പ്രസ്താവിച്ചത്. ഈ വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്.

ഇഷ്ടദാനം പൂർണ്ണമാകണമെങ്കില്‍ ദാനം ചെയ്യപ്പെടുന്ന വസ്തു കൈമാറണം. ഉപാധികളോടെയാണ് ദാനമെങ്കില്‍, ഉപാധികള്‍ പാലിച്ചാല്‍ മാത്രമാണ് അത് പൂര്‍ണ്ണമാകുന്നത്. തന്റെ കാലശേഷമാണ് ദാനം പ്രാബല്യത്തിലാകുകയെന്ന് ഹര്‍ജിക്കാരി വ്യക്തമാക്കിയിരുന്നു. ഇതാണ് സുപ്രീം കോടതി അംഗീകരിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button