KeralaLatest NewsIndia

സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഇടത് സര്‍ക്കാര്‍ ഭക്തരെ അടിച്ചമര്‍ത്തുന്നുവെന്ന് അമിത്ഷാ : ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പിച്ചു

അയ്യപ്പഭക്തരെ അടിച്ചൊതുക്കുന്ന അതേ ആവേശത്തില്‍ പ്രളയത്തില്‍ കഷ്ടത അനുഭവിച്ചവരെ സഹായിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രി കടമ നിര്‍വ്വഹിച്ചുവെന്ന് പറയാമായിരുന്നു

കണ്ണൂര്‍: ശബരിമലിയിലെ വിശ്വാസ സമരം ബിജെപി ദേശീയ നേതൃത്വം ഏറ്റെടുക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധത്തിന് അയ്യപ്പ ഭക്തര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷാ പറഞ്ഞു. കോടതി വിധിയുടെ പേരില്‍ ഹിന്ദു ആചാരങ്ങള്‍ക്കെതിരെ നീങ്ങുന്ന ഇടത് സര്‍ക്കാരിനെ പുറത്താക്കുമെന്ന് അമിത് ഷാ വിശദീകരിച്ചു. വേണ്ടിവന്നാല്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ താളിക്കാവിലുള്ള ബി.ജെ.പി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരണം വിളികളോടെയായിരുന്നു അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തത്. അദ്ദേഹം വിളിച്ച ശരണം വിളികള്‍ സദസ്സിലുള്ളവരും വേദിയിലുള്ളവരും ഏറ്റുപറയുകയായിരുന്നു.ഇടതു പക്ഷവും വലതു പക്ഷവും കേരളത്തിലെ സംസ്‌കാരത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പരിഹാരമുണ്ടാകണം.

read also: ഡി വൈ എഫ് ഐ പ്രവർത്തകരെ ഉപയോഗിച്ച് തീർത്ഥാടകരെ നേരിടാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരും : അമിത് ഷാ

മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. അയ്യപ്പഭക്തരെ അടിച്ചൊതുക്കുന്ന അതേ ആവേശത്തില്‍ പ്രളയത്തില്‍ കഷ്ടത അനുഭവിച്ചവരെ സഹായിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രി കടമ നിര്‍വ്വഹിച്ചുവെന്ന് പറയാമായിരുന്നു.എന്നാല്‍ അതുണ്ടായില്ല. അയ്യപ്പ ഭക്തരെ തല്ലി ചതയ്ക്കുകയാണ്. ആചാര സംരക്ഷണത്തിന് ഏതറ്റം വരേയും പോകുമെന്നും അമിത് ഷാ പറഞ്ഞു. നടപ്പാക്കാന്‍ കഴിയാത്ത വിധികള്‍ കോടതി പുറപ്പെടുവിക്കരുതെന്നും അമിത് ഷാ പറഞ്ഞു.

ശബരിമലയിലെ കോടതി വിധി നടപ്പാക്കാനാവില്ലെന്ന വിലയിരുത്തലാണ് അമിത് ഷാ നല്‍കുന്നത്. ഇതോടെ ശബരിമല പ്രക്ഷോഭത്തിന് പുതുമാനം വരികെയാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നും ഏതാണ്ട് ഉറപ്പാവുകയാണ്.ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് പറഞ്ഞ അമിത് ഷാ കേന്ദ്ര ഇടപെടലിന്റെ സൂചനകളാണ് നല്‍കുന്നത്.

നാമജപ പ്രതിഷേധത്തിന് ഇറങ്ങിയ സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തതിനേയും അമിത് ഷാ വിമര്‍ശിച്ചു. ഏത് പൊതുമുതലാണ് അവര്‍ നശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button