![gang rape in calicut](/wp-content/uploads/2018/04/gang-rape-3.png)
മണാലി: ക്ഷേത്രത്തിലേയ്ക്ക് പോയ റഷ്യന്‍ യുവതി മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. 33 കാരിയായ യുവതിയാണ് ഹദിംബ ക്ഷേത്രത്തിന് സമീപത്തിലേയ്ക്കുള്ള വഴിയില്‍ വച്ച് ബലാത്സംഗത്തിനിരയായത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലിയില്‍ എത്തിയത്. രണ്ടു പേര്‍ തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. ഇവരെ വെദ്യപരിശോധനയ്ക്ക് വിധേയയാക്കി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കൂടാതെ റഷ്യന്‍ എംബസിയെയും വിവരം അറിയിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിനോദസഞ്ചാരത്തിനായി മണാലിയിലെത്തുന്ന് യുവതികളെ പീഡനത്തിനിരയാകുന്നത് ഇത് പതിവ് സംഭവമാകുകയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments