ന്യൂഡൽഹി: 7 പാർലിമെന്റ് അംഗങ്ങളും 199 നിയമസഭാ അംഗങ്ങളും തങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ. ഇതിൽ മുൻപന്തിയിൽ കോൺഗ്രസ്സും കേരളവും ആണ്. 542 ലോക്സഭാ അംഗങ്ങളുടെയും 4086 നിയമസഭാ അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും നാഷണല്‍ ഇലക്‌ഷന്‍ വാച്ചും ചേർന്നാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ലോക്സഭയിലേക്കും നിയമസഭയിലേക്കും മറ്റും മത്സരിക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന നാമനിർദേശ പത്രികക്കൊപ്പം പാൻ കാർഡ് വിവരങ്ങളും അടങ്ങിയ സത്യവാങ്‌മൂലം നൽകണം എന്നാണ് നിയമം. എന്നാൽ കൂടുതൽ പേരും ഇതേ ചെയ്തിട്ടില്ല. പാർട്ടി കണക്കിൽ കോൺഗ്രസ് ആണ് മുന്നിൽ. സംസ്ഥാന അടിസ്ഥാനത്തിൽ ആണ് കേരളം മുന്നിൽ നിൽക്കുന്നത്. . 51 കോണ്‍ഗ്രസ് അംഗങ്ങളും 42 ബി.ജെ.പി അംഗങ്ങളും 25 സി.പി.എം അംഗങ്ങളും ഇതുവരെയും തങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല
Post Your Comments