News

സര്‍ക്കാരുമായുളള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ദേവസ്വം പ്രസിഡന്റ് രാജിക്കൊരുങ്ങുന്നതായി സൂചന

തിരുവനന്തപുരം:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാറിനെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുകയാണെന്ന രീതിയിലുളള ആരോപണം. സിപിഎെ മെമ്പറായ ശങ്കറിനെ മുന്‍നിര്‍ത്തി ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നീക്കങ്ങളെല്ലാം തടയുകയാണെന്നാണ് ദേവസ്വം ബോര്‍ഡിലെ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നത് .

തന്ത്രി ഒരു ജീവനക്കാരന്‍ മാത്രമാണെന്നും, അവരെ പുറത്താക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്നും ശങ്കര്‍ദാസ് പ്രതികരിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ റിവ്യുഹര്‍ജി നല്‍കാന്‍ ബോര്‍ഡ് ഒരുക്കമല്ലെന്നും ശങ്കര്‍ദാസ് വ്യക്തമാക്കുകയുണ്ടായി.

വിശ്വാസികള്‍ക്കനുകൂലമായ നിലപാടാണ് പദ്‌മകുമാര്‍ സ്വീകരിച്ചിരുന്നത്. ഇതില്‍ മുഖ്യമന്ത്രി നീരസവും പ്രകടിപ്പിച്ചിരുന്നു. വിദേശയാത്രയ്‌ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ പലവട്ടം പദ്‌മകുമാര്‍ ശ്രമിച്ചെങ്കിലും അനുവാദം നല്‍കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ബന്ധപ്പെട്ടവരോട് പദ്‌മകുമാര്‍ പറഞ്ഞതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button