KeralaLatest NewsIndia

ശബരിമല വിവാദ പരാമർശം: രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ ആളുകളെ നിര്‍ത്തിയ രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ബി ജെ പിയെ അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ വെളിപ്പെടുത്തൽ ബിജെപിയുടേതാക്കി പലയിടത്തും പ്രചാരണം നടന്ന സാഹചര്യത്തിലാണ് ശ്രീധരൻ പിള്ള രംഗത്തെത്തിയത്.

അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് മന്ത്രി പറഞ്ഞു. വൈകൃതമായ മനസാണ് അദ്ദേഹത്തിന്. വഞ്ചിക്കപ്പെട്ട വിശ്വാസികളോട് എന്തിനാണ് കോപ്പുകൂട്ടിയതെന്ന് രാഹുല്‍ ഈശ്വര്‍ വിശദീകരണമെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി ശബരിമല അശുദ്ധമാക്കാന്‍ 20 ആളുകള്‍ സന്നിധാനത്ത് സജ്ജമായിരുന്നുവെന്ന് രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. രക്തം വീണോ മൂത്രം വീണോ ശബരിമല നട അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. ഇതനുസരിച്ച്‌ യുവതികള്‍ പ്രവേശിച്ചാല്‍ നടയില്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ ആയിരുന്നു തീരുമാനം. ഇതിനെതിരെയാണ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button