Kerala

സെറ്റ് ജൂലായ് 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെപ്റ്റംബര്‍ ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് www.prd.kerala.gov.in, www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളിലും പി.ആര്‍.ഡി ലൈവ് അപ്പിലും ലഭ്യമാണ്. ആകെ 16161 പേര്‍ പരീക്ഷ എഴുതിയതില്‍ 1356 പേര്‍ വിജയിച്ചു. വിജയശതമാനം 839 ആണ്. പാസായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം എല്‍.ബി.എസ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ (ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) കോപ്പികള്‍ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതി എ 4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം -33 എ. വിലാസത്തില്‍ അയക്കണം.

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്, ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ഒറിജനല്‍) മാര്‍ക്ക് ലിസ്റ്റ്, ബി.എഡ് സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ഒറിജിനല്‍) അംഗീകാര തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദവും ബി.എഡും), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2 ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി (നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ ഒറിജിനല്‍ (നോണ്‍ ക്രമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ ഒറിജിനല്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (2017 ജൂണ്‍ ഏഴുമുതല്‍ 2018 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ലഭിച്ചത്), എസ്.സി/എസ്.ടി, പി.എച്ച്/വി.എച്ച് വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) ബന്ധപ്പെട്ട രേഖകള്‍ (മുന്‍പ് ഹാജരാക്കിയവര്‍ക്ക് ബാധകമല്ല) എന്നിവയാണ് ഹാജരാക്കേണ്ടത്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2019 ജനുവരി മുതല്‍ വിതരണം ചെയ്യും. ഫോണ്‍: 0471 2560311, 312, 313.

shortlink

Related Articles

Post Your Comments


Back to top button