Latest NewsKerala

മണിയമ്മ അറസ്റ്റില്‍

പത്തനംതിട്ട•ശബരിമല പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി ചേര്‍ത്ത് അസഭ്യം പറഞ്ഞ മണിയമ്മ എന്ന വീട്ടമ്മ അറസ്റ്റില്‍. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്ത് വടക്കേ പാരൂര്‍ വീട്ടില്‍ പരേതനായ ശിവപിള്ളയുടെ ഭാര്യയാണ് മണിയമ്മ. ആറന്മുള പോലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഈഴവ(തിയ്യ) ജാതിയെ പരാമര്‍ശിച്ചായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. വീഡിയോ സോഷ്യയില്‍ മീഡിയ വൈറലായതോടെ ഇവര്‍ക്കെതിരെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വീട്ടമ്മ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.

എസ്.എന്‍.ഡി.പി യോഗം നേതാവായ സുനില്‍ കുമാറാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button