
പത്തനംതിട്ട : മണ്ഡല കാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് ഏത് വിധേനെയും തടയുമെന്ന് രാഹുല്‍ ഈശ്വര്‍. ഇതിനായി മലമുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലാണ് രാഹുലിന്റെ പുതിയ പോസ്റ്റ്. രാഹുല്‍ വാക്കി ടോക്കികളുമായുള്ള സെല്‍ഫിയുമായാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
‘ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കയാണ്. മല മുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍. ആദിവാസി സഹോദരീ സഹോദരന്മാര്ക്കും മുസ്ലി ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സഹകരണങ്ങള്‍ക്ക് നന്ദി’ രാഹുല്‍ പോസ്റ്റില്‍ കുറിച്ചു.
Post Your Comments