ഇടുക്കി: മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി വാച്ചറെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെയാണ് രാജമല ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നും ബൈക്കില്‍ പുറപ്പെട്ട കാന്തല്ലൂരില്‍ നിന്നും ഇടമലക്കുടി പരപ്പാര്‍ കുടിയിലെ ആദിവാസി വാച്ചര്‍ കോളന്തയപ്പനെ(42) കാണാതായത്. ബുധനാഴ്ച വൈകുന്നേരം ഓട്ടോ ഡ്രൈവര്‍ ഇയാളെ ലക്കത്തെ വനം വകുപ്പ് ഓഫീസിലെത്തിച്ചു.
തലയാറിന് സമീപത്തെ പാതയോരത്ത് നിന്നുമാണ് മൂന്നു ദിവസം കഴിഞ്ഞ് ഓട്ടോ ഡ്രൈവര്‍ കോളന്തയപ്പനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കൊളന്തയപ്പനെ വനപാലകര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമീക ചികില്‍സ നല്കിയതിനുശേഷം അടിമാലിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ മുഖത്തും കൈകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Post Your Comments