ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്ഷേത്രാധികാരിയും ആള്‍ദൈവവുമായ ദാത് മഹാരാജിനെതിരെ പീഡനത്തിന് പൊലീസ് കേസ് എടുത്തു. ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ചെന്ന ആരോപണത്തിലാണ് ആള്‍ദൈവത്തിനെതിരേ കേസ്.
ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാജിനെതിരായ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ദാതി മഹാരാജും മൂന്നു സഹോദരന്മാരും ചേര്‍ന്നു തന്നെ പീഡിപ്പിച്ചെന്നായിരുന്നു അന്തേവാസിയായ സ്ത്രീയുടെ പരാതി. ജൂണ്‍ 22-ന് പോലീസ് ചോദ്യം ചെയ്തെങ്കിലും അറസ്റ്റുണ്ടായില്ല. ഇതേതുടര്‍ന്ന് കോടതി കേസ് ഏറ്റെടുക്കാന്‍ സിബിഐയോടു നിര്‍ദേശിച്ചത്.
Post Your Comments