
ശ്രീനഗര്‍: സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറിൽ ജവാൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ നന്തനാഗ് ബൈപ്പാസില്‍ നടന്ന പ്രതിഷേധത്തിനിടെ അതിര്‍ത്തി റോഡ് നിര്‍മാണ ടീമിന്റെ സംരക്ഷണ ചുമതലയുള്ള ദ്രുതകര്‍മ സേനയിലെ രാജേന്ദ്ര സിംഗ്(22) ആണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ സൈനികനെ ഉടനടി പ്രാഥമിക ചികില്‍സ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ ആയില്ലെന്നു സൈനിക വക്താവ് അറിയിച്ചു.
Post Your Comments