കാലിഫോണിയ: ലൈംഗിക അതിക്രമ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയത് 48 ഉന്നത ഉദ്യോഗസ്ഥരെ. രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയ 48 പേര്‍ക്കും ഒരു ഡോളര്‍ പോലും നഷ്ടപരിഹാരമായി നല്‍കിയിട്ടില്ലെന്നും ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.
സുരക്ഷിതമായ തൊഴിടിലം ഒരുക്കാന്‍ ഗൂഗില്‍ എപ്പോഴും സന്നദ്ധമാണെന്നും ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആന്‍ഡ്രോയിഡിന്റെ ഉപജ്ഞാതാവായ ആന്‍ഡി റൂബിനെ പുറത്താക്കിയതെന്നും ഗൂഗിള്‍ വ്യക്തമാക്കി. സ്വഭാവദൂഷ്യമുള്ളവരെ തുടരാന്‍ അനുവദിക്കില്ലെന്ന് സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
https://youtu.be/WPzkMgFnioM
Post Your Comments