ഗൂഗിളിന് കനത്ത തിരിച്ചടി. റിയാലിറ്റി കണ്ണട വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഗൂഗിള്‍ ശ്രമിച്ച് പരാജയപ്പെട്ട ഗൂഗിള്‍ ഗ്ലാസ് മാതൃകയിലായിരിക്കും ഈ ഗ്ലാസ് എന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കിന്റെ ഹാർഡ് വെയർ വിഭാഗത്തിലെ പദ്ധതിയാണിത്. 2017 ല്‍ റിയാലിറ്റി കണ്ണടകള്‍ നിര്‍മ്മിക്കുമെന്ന് സി.ഇ.ഒ സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ കൈവശമില്ലെന്നായിരുന്നു അന്ന് വ്യക്തമാക്കിയിരുന്നത്. ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര് ശ്രമിച്ച് പരാജയപ്പെട്ട പദ്ധതി വിജയപ്പിക്കുകയെന്നതു ഫേസ്ബുക്കിന് വലിയൊരു വെല്ലുവിളിയാണ്.
Post Your Comments