ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് താല്‍കാലിക ജീവനക്കാരെ ദേവസ്വം ബോര്‍ഡ് നിയമിക്കുക പതിവാണ്. ഇത്തവണയും അത് നടന്നു കഴിഞ്ഞു. എന്നാല്‍ സുപ്രീംകോടതിയിലെ സ്ത്രീ പ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കരുതലോടെയാണ് സർക്കാരിന്റെ കരുനീക്കം. സ്ത്രീ പ്രവേശനം തടയാനെത്തുന്നവരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സ്ത്രീ പ്രവേശനം സാധ്യമാക്കാനാണ് സർക്കാർ നീക്കം.
പാര്‍ട്ടി ഇതിനായി ദിവസവേതനക്കാരെ നിയമിക്കുവാനും നീക്കം നടക്കുന്നു. ഇത്തരത്തില്‍ മണ്ഡല മകരവിളക്ക് സമയത്ത് ദേവസ്വം ബോര്‍ഡ് 1,680 പേരെയാണ് നിയമിക്കുന്നതുന്നത്. ഇത്തവണ സമരം ഏറ്റവുമധികമുണ്ടായ നിലയ്ക്കലില്‍ 30 പേരെയും നിയമിക്കും.സന്നിധാനത്ത് പുറമെ അരവണ നിര്‍മ്മിക്കുന്നിടത്തും അന്നദാനം, കുടിവെള്ള വിതരണം എന്നിവിടങ്ങളിലും ഓഫീസ് ഗസ്റ്റ് ഹൗസിലും തീര്‍ത്ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലിക്കുമായാണ് ദേവസ്വം ബോര്‍ഡ് പാര്‍ട്ടി പ്രവര്‍ത്തകരേ നിയമിക്കുന്നത്.
ഇത്തരണത്തില്‍ കര്‍ശ്ശനമായ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. ദിവസ വേതനക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുന്നുണ്ട്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരെ സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. ദിവസവേതനത്തിന് എടുക്കുന്നവര്‍ക്കു തീര്‍ത്ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാന്‍ പറ്റും. അവര്‍ക്കു ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡാണ് ഒരുക്കുന്നത്.
യുവതീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നു പരാജയപ്പെട്ടിരുന്നു. സന്നിധാനത്തു വിശ്വാസികളായി സംഘടിച്ചതു സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാണു പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് അനുഭാവികളാരും ഇല്ലാഞ്ഞതിനാല്‍ പൊലീസിനു പിന്‍ബലം നല്‍കാന്‍ ആരുമില്ലായിരുന്നുവെന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. സന്നിധാനത്ത് ആര്‍എസ് എസുകാര്‍ എത്തിയാല്‍ അവരെ ഡിവൈഎഫ് ഐക്കാരെ കൊണ്ട് നേരിടും.
അതിന് ശേഷം സന്നിധാനത്ത് പൊലീസ് സംഘര്‍ഷമുണ്ടാക്കിയില്ലെന്നും എല്ലാത്തിനും പിന്നില്‍ ഭക്തരുടെ രണ്ട് വിഭാഗമാണെന്ന് വരുത്താനും ശ്രമിക്കുമെന്നാണ് ആരോപണം. ഇതിനിടെ നവംബര്‍ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നാല്‍ ആനിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായ കെ.പി.ശശികല താക്കീത് നൽകിക്കഴിഞ്ഞു.
Post Your Comments