പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ തയ്യാറായി. www.rebuild.lsgkerala.gov.in എന്ന പോര്‍ട്ടലിലാണ് വിവരം ക്രോഡീകരിച്ചിരിക്കുന്നത്. വീടുകളുടെ കണക്കെടുക്കാന്‍ നിയോഗിച്ച വോളണ്ടിയര്‍മാര്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട വിവരമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ജില്ലയിലെയും തകര്‍ന്ന വീടുകളുടെ കണക്ക് ഇതില്‍ നല്‍കിയിട്ടുണ്ട്. ജില്ല ക്ലിക്ക് ചെയ്താല്‍ ഓരോ മേഖലയിലെയും വിവരം ലഭിക്കും. ജിയോ ടാഗ് ചെയ്തിട്ടുള്ളതിനാല്‍ കൃത്യമായ സ്ഥലവും അറിയാനാവും. സുതാര്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെബ്‌പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും വിവരം ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.
Post Your Comments