വിശാഖപട്ടണം: 10,000 റണ്‍സ് ക്ലബ്ബിലേക്കുള്ള പ്രവേശനത്തിനൊപ്പം തന്നെ മറ്റ് പല നേട്ടങ്ങൾ കൂടി സ്വന്തമാക്കിയാണ് വിരാട് കോഹ്ലി കുതിക്കുന്നത്. കോഹ്ലി 10,000 റണ്‍സ് തികയ്ക്കും മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു വേഗത്തില്‍ 10,000 റണ്‍സ് തികച്ച താരം. 259 ഇന്നിങ്‌സില്‍നിന്നാണ് സച്ചിന്‍ 10,000 കടന്നത്. എന്നാല്‍ സച്ചിനേക്കാള്‍ 54 ഇന്നിങ്‌സുകള്‍ കുറവെടുത്താണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കുറവ് ദിവസങ്ങള്‍കൊണ്ട് 10,000 പിന്നിട്ട താരവും കോഹ്ലി തന്നെയാണ്. അരങ്ങേറ്റത്തിനുശേഷം 3720 ദിവസത്തിനുള്ളിലാണ് ഈ നേട്ടം. 3970 ദിവസങ്ങള്‍കൊണ്ട് ഈ നേട്ടം കയ്യടക്കിയ രാഹുല്‍ ദ്രാവിഡാണ് ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് പിന്നിൽ.
10,000 റണ്‍സ് പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍ ശരാശരി ഉള്ള താരവും കോഹ്ലി തന്നെ. 59.53 റണ്‍സ് ശരാശരിയിലാണ് കോഹ്ലി 10,000 കടന്നത്. 51.30 റണ്‍സ് ശരാശരിയില്‍ ഈ നേട്ടം പിന്നിട്ട എം.എസ്. ധോണി പിന്നിലായി.10,000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും കോഹ്ലിയാണ്. 29 വര്‍ഷവും 353 ദിവസവും പ്രായമുള്ളപ്പോഴാണ് കോഹ്ലി 10,000 കടന്നത്. 27 വര്‍ഷവും 342 ദിവസവും പ്രായമുള്ളപ്പോള്‍ 10,000 കടന്ന സച്ചിനാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുമായി 10,000 റണ്‍സ് ക്ലബ്ബിലേക്കു പ്രവേശിച്ച താരവും കോഹ്ലി തന്നെയാണ്.
Post Your Comments