Latest NewsIndia

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി കോടതി ശരിവച്ചു

ജസ്റ്റിസ് എന്‍ സത്യനാരായണനാണ് വിധി പ്രസ്താവിച്ചത്

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി കോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതിയാണ് സ്പീക്കറുടെ നടപടിയെ ശരിവച്ചത്. ടിടിവി ദിനകരന്‍ പക്ഷത്തെ എംഎല്‍എ മാരെയാണ് അയോഗ്യരാക്കിയത്.ജസ്റ്റിസ് എന്‍ സത്യനാരായണനാണ് വിധി പ്രസ്താവിച്ചത്.  വിധി തമിഴ്‌നാട്ടിലെ ഇപിഎസ് സര്‍ക്കാരിന് താത്കാലിക ആശ്വാസമാകും.

സ്പീക്കറുടെ നടപടി റദ്ദാക്കണമെന്ന എംഎല്‍എമാരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ പി ധനപാല്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്.

കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദറും വിയോജിച്ചു. തുടര്‍ന്നാണ്് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button