Latest NewsKerala

സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപമാനിച്ചു; പോലീസുകാരന് എട്ടിന്റെ പണി

ഫെയ്സ്ബുക്ക് വഴി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലും

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിച്ച പൊലീസുകാരനെ സസ്പെന്‍‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സിപിഒ എടി അനില്‍ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശാണ് നടപടിയെടുത്തത്. പെരുമ്ബാവൂര്‍ മുടക്കുഴ സ്വദേശിയാണ് അനില്‍ കുമാര്‍.

ഫെയ്സ്ബുക്ക് വഴി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലും ഇയാള്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ വകുപ്പുതല നിരീക്ഷണത്തിലായിരുന്നു. ഇതുസംബന്ധിച്ച്‌ ഇയാള്‍ക്കെതിരെ ആഭ്യന്തര വകുപ്പിന് പരാതികളും ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button