കോട്ടയം: ആര്‍.എസ്.എസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഒരു വര്‍ഗീയവാദികളേയും അനുവദിയ്ക്കില്ല. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് ചേരിതിരിവുണ്ടാക്കുക എന്ന ആര്‍എസ്എസ് നിലപാടു തന്നെയാണ് ശബരില വിഷയത്തിലും ഉണ്ടായിരിക്കുന്നത്. ബിജെപിയിലേക്ക് ആളുകളെ എത്തിച്ചുകൊടുക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ ബിജെപിയെ ഇടത്താവളമായി കാണുകയാണ്. പ്രഖ്യാപനങ്ങള്‍ കണ്ട് വിളറിപ്പോകുന്ന സര്‍ക്കാരല്ല സംസ്ഥാനം ഭരിക്കുന്നതെന്നും പിണറായി പറഞ്ഞു.
കോടതിയില്‍ കേസ് നടക്കുമ്പോള്‍ കോടതിക്ക് പുറത്ത് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചവരാണ് ബിജെപിയും കോണ്‍ഗ്രസ്. വിധിയെ ചരിത്ര വിധിയെന്ന് ഇവരുടെ നേതാക്കള്‍ പലരും വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ നിലപാട് മാറ്റി. പമ്പയില്‍ പരിശീലനം ലഭിച്ച ഒരു സംഘം ക്രിമിനലുകളാണ് ആക്രമണം നടത്തിയതും സന്നിധാനത്ത് തമ്പടിച്ചതും. ചോരവീഴ്ത്തിയും നടയടപ്പിക്കാന്‍ തയ്യാറായി സംഘം സന്നിധാനത്തുണ്ടായിരുന്നുവെന്ന് സമരനേതാവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുണ്ട്. എന്തിന് ആര്‍ക്കെതിരെയാണ് സമരമെന്നും പിണറായി ചോദിച്ചു.
Post Your Comments