Latest NewsKeralaIndia

മഞ്ചേശ്വരം കള്ളവോട്ട് കേസ്: പിൻവലിച്ചാൽ ഉപതെരഞ്ഞെടുപ്പ്, കോടതിയുടെ നിർദ്ദേശം എന്തെന്ന് ഉറ്റുനോക്കി കേരളം

. കോടതി വിധി നീണ്ടു പോയാൽ അത് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

മഞ്ചേശ്വരത്ത് പി ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയമെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും ആണ് ഹർജിയിലെ ആവശ്യം.മരിച്ചവരും വിദേശത്തുള്ളവരുമായ 259 വോട്ടർമാരുടെ
പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കണമെന്നിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാണ് സുരേന്ദ്രന്റെ ഹർജിയിലെ കോടതി വിധി. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.
അതിനിടെ മഞ്ചേശ്വരം എംഎല്‍എയായിരുന്ന അബ്ദുള്‍ റസാഖ് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു.

ഇതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എന്നാല്‍ സുരേന്ദ്രന്റെ ഹര്‍ജിയില്‍ തീരുമാനം നിര്‍ണായകമാണ്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കില്‍ കോടതി തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും. കോടതി വിധി നീണ്ടു പോയാൽ അത് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

https://youtu.be/Y0yGKf4gQq0

shortlink

Related Articles

Post Your Comments

Related Articles


Back to top button