തിരുവനന്തപുരം: ആദിവാസി ദളിത് പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. ശബരിമല ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കണമെന്നാവശ്യപ്പപെട്ടാണ് പ്രക്ഷോഭം നടത്താന്‍ ആലോചിക്കുന്നത്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉള്‍പ്പടെയുള്ള സംഘടനകളുടെ ശ്രമം.
സമരപരിപാടികള്‍ ആലോചിക്കാന്‍ ഈ മാസം 29ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃകണ്‍വെന്‍ഷന്‍ വിളിച്ചു. പന്തളം കൊട്ടാരത്തിനും തന്ത്രികുടുംബത്തിനും ശബരിമലയുടെ സമ്പൂര്‍ണ്ണഅധികാരം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നത്.
ശബരിമലയില്‍ മലയരന്‍മാര്‍ക്കുണ്ടായിരുന്ന അവകാശം തന്ത്രികുടുംബം തട്ടിയെടുത്തുവെന്നാണ് ആദിവാസിഗോത്രമഹാസഭ ഉള്‍പ്പടെയുള്ള ദളിത് സംഘടകളുടെ ആരോപണം. ശബരിമലയില്‍ അവകാശസ്ഥാപനപ്രക്ഷോഭം നടത്താണ് തീരുമാനം.
Post Your Comments