കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 22ന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബികോം ഇന്‍കം ടാക്‌സ് ലോ ആന്‍ഡ് പ്രാക്ടീസസ് പരീക്ഷ റദ്ദാക്കി. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനു പുറത്തുനിന്നാണെന്നു കണ്ടെത്തിയതോടെയാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാല്, അഞ്ച് സെമസ്റ്ററുകളിലായാണ് ബികോം കോഴ്‌സില്‍ ഇന്‍കം ടാക്‌സ് പേപ്പര്‍ പഠിപ്പിക്കുന്നത്. അതേസമയം നാലാം സെമസ്റ്ററിലെ സിലബസില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഇന്നലെ നടന്ന അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ ഉണ്ടായിരുന്നത്. ഇതിനെ ചെല്ലി വ്യാപക പരാതി ഉയര്‍ന്നതോടെ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനോട് സര്‍വകലാശാല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. അതേസമയം ചോദ്യപേപ്പര്‍ തയാറാക്കിയപ്പോള്‍ പറ്റിയ വീഴ്ചയാണെന്നാണ് റിപ്പോട്ടില്‍ കാരണം കാണിക്കുന്നത്. കഴിഞ്ഞയാഴ്ച എംഎസ്സി മൂന്നാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സിന്റെ പരീക്ഷയും റദ്ദാക്കിയിരുന്നു.
Post Your Comments