Latest NewsKerala

ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സൈനിക തന്ത്രങ്ങളാണ് അവർ സ്വീകരിച്ചത്; രാഹുൽ ഈശ്വറിനും കൂട്ടർക്കുമെതിരെ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ

വലിയൊരു യുദ്ധതന്ത്രമായിരുന്നു രാഹുല്‍ ഈശ്വറും കൂട്ടരും നടത്തിയത്

കൊച്ചി: രാഹുല്‍ ഈശ്വറും കൂട്ടരും നടത്തിയത് വലിയൊരു യുദ്ധതന്ത്രമാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വറും കൂട്ടരും കലാപത്തിനുളള ഗൂഢാലോചന നടത്തുകയായിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സന്നിധാനത്ത് രക്തംചീന്തി നട അടപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെ വിശ്വാസിസമൂഹത്തെ വഞ്ചിക്കാന്‍ രാഹുലും കൂട്ടരും നടത്തിയ നീക്കങ്ങള്‍ എത്ര വലുതായിരുന്നുവെന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

വലിയൊരു യുദ്ധതന്ത്രമായിരുന്നു രാഹുല്‍ ഈശ്വറും കൂട്ടരും നടത്തിയത്. ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സൈനിക തന്ത്രങ്ങളാണ് അവര്‍ സ്വീകരിച്ചത്. ആത്മസംയമനമാണ് അപകടകരമായ സാഹചര്യത്തില്‍ നിന്ന് ശബരിമലയെ രക്ഷിച്ചതെന്നും മന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button