റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ശക്തനായ എതിരാളിയുമായി ഹോണ്ട. നിരത്തിൽ ബുള്ളറ്റുകളുമായി ഏറ്റുമുട്ടാൻ 250, 500 സിസി വിഭാഗത്തിൽ റിബല്‍ എന്ന ക്രൂയിസറുമായിട്ടാണ് കമ്പനി എത്തുക. യുവാക്കളുടെ മനസു കീഴടക്കുന്ന രൂപ കൽപ്പനയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഉയര്‍ന്ന് നില്ക്കുന്ന ഫ്യുവല്‍ ടാങ്കും സിംഗിള്‍ ഹെഡ്ലൈറ്റ് ക്ലസ്റ്ററും ഈ ക്രൂസറിന് ന്യൂജെൻ പരിവേഷം നൽകുന്നു.
റിബല്‍ 250 – 249 സിസി സിംഗില്‍ സിലിണ്ടര്‍ എഞ്ചിന് 26 പിഎസ് കരുത്തും 22 എന്‍എം ടോര്‍ക്കും നല്കുമ്പോൾ 500 – 471 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിന് 46 പിഎസ് കരുത്തും 43 എന്‍എം ടോര്‍ക്കും നൽകുന്നു. 6 സ്പീഡാണ് ഗിയര്‍ബോക്സാണ് ഇരു വാഹനങ്ങളിലുമുള്ളതു . വാഹനം എന്ന് നിരത്തിലുമെന്ന വിവരം കമ്പനി പുറത്തു വിട്ടിട്ടില്ല. എന്നാലും വിപണിയിൽ 250 സിസി മോഡലിന് 3.19 ലക്ഷവും 500 സിസിക്ക് 3.49 ലക്ഷം രൂപയും വിലയാകുമെന്നു പ്രതീക്ഷിക്കാം.
Post Your Comments