കൊണ്ടോട്ടി: ജില്ലാകളക്ടർ അമിത് മീണയുടെ നേതൃത്വത്തിൽനടന്ന അദാലത്തിൽ ലഭിച്ചത് 93 പരാതികൾ.
താലൂക്കുതല പൊതുജന പരാതി പരിഹാര അദാലത്തിലാണ് 93 പരാതികൾ ലഭിച്ചത് . ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയ പരാതികളിൽ രണ്ടാഴ്ചയ്ക്കകം മറുപടിനൽകണമെന്ന് കളക്ടർ പറഞ്ഞു .
ഓൺലൈൻ മുഖേന നേരത്തെ രണ്ടു ഘട്ടങ്ങളിലായി 126 പരാതികളിൽ 88 എണ്ണം തീർപ്പു കൽപ്പിച്ചു. ബാക്കിയുള്ളതിൽ പത്തുദിവസത്തിനകം തീർപ്പ് കൽപ്പിക്കുന്നതാണ് .
വാഴയൂർ പഞ്ചായത്തിലെ മുണ്ടകാശ്ശേരി പട്ടികജാതി കോളനിയുൾെപ്പടുന്ന പ്രദേശങ്ങളിൽ പ്രയാസം സൃഷ്ടിക്കുന്ന സ്ഥാപനത്തിനെതിരേ നാട്ടുകാർ നൽകിയ പരാതിയിൽ സ്ഥലപരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറി, ജിയോളജിസ്റ്റ്, ബിൽഡിങ്‌സ് അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തി.
Post Your Comments