ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഇനി ശശീതരൂരിന് കൈമാറാമെന്ന് കോടതി ഉത്തരവ്. പോലീസിന്റെ കൈവശമുള്ള രേഖകളുടെ പകര്‍പ്പാണ് ഭര്‍ത്താവ് ശശി തരൂര്‍ എം.പിക്ക് നല്‍കണമെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ ഉത്തരവിറക്കിയത്.
2014 ജനുവരി 17 നാണ് സുനന്ദപുഷ്‌കറിനെ മരിച്ചനിലയില്‍ ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ കണ്ടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന്റെ ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ശശി തരൂര്‍ മജിസ്ട്രേറ്റുമായി ഇടപെട്ടത്. തരൂരിന് തെളിവുകളുടെ പുതിയ പകര്‍പ്പ് ഉടന്‍ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. കേസ് വീണ്ടും നവംബര്‍ മൂന്നിന് പരിഗണിക്കാനിരിക്കുകയാണ്.
Post Your Comments