കോഴിക്കോട്: എട്ടാം ക്ലാസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മുക്കം ആനയംകുന്ന് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗസലിനാണ് പരിക്കേറ്റത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചു. പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments