KeralaLatest News

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതില്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിധി നടപ്പാക്കാത്തതിനെതിരെ മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയും തേടിയിട്ടുണ്ട്. കണ്ഠര് രാജീവര്, രാമരാജ വര്‍മ എന്നിവര്‍ക്കെതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്.

കോടതി വിധിക്കെതിരായ പരാമര്‍ശങ്ങളില്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ അറ്റോര്‍ണി ജനറല്‍ പരിശോധിക്കും. അതേസമയം, ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം രംഗത്തെത്തിയിരുന്നു. തന്ത്രിയും പൂജാരിയുമെല്ലാം ക്ഷേത്രത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടരത്തിന് ഇടപെടേണ്ടി വന്നതെന്നും ദേവസ്വം ബോര്‍ഡിനോട് പണം ചോദിച്ചിട്ടില്ലെന്നും അവകാശം മാത്രമാണ് ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button