MollywoodLatest NewsKeralaEntertainment

അമ്മയില്‍ കൂട്ടരാജി ഉണ്ടായേക്കുമെന്ന് സൂചന : താരങ്ങൾ അസ്വസ്ഥർ

മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റാണെന്ന് കാണിക്കുന്നതായിരുന്നു ദിലീപിന്റെ പോസ്റ്റ്.

കൊച്ചി: അമ്മയെ വിടാതെ പിന്തുടരുന്ന വിവാദങ്ങളില്‍ മനം മടുത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബുവും രാജി വയ്ക്കാനൊരുങ്ങുന്നതായി സൂചന. തന്റെ രാജിക്കത്ത് ദിലീപ് തന്നെ സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ചതാണ് ഏറ്റവും ഒടുവിലെ വിവാദം. താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടും ദിലീപ് തന്നെ തള്ളിപ്പറഞ്ഞത് മോഹന്‍ലാലിനെ ചൊടിപ്പിച്ചതായാണ് വിവരം. ദിലീപിനെ പുറത്താക്കിയതാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റാണെന്ന് കാണിക്കുന്നതായിരുന്നു ദിലീപിന്റെ പോസ്റ്റ്.

നവംബര്‍ 24ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് ഭരണസമിതിയംഗങ്ങള്‍. ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റായത്. ഡബ്ല്യു.സി.സിയും അമ്മയിലെ വനിതാഅംഗങ്ങളായ രേവതി, പാര്‍വ്വതി, പദ്മപ്രിയ എന്നിവരും അമ്മയ്ക്കെതിരെ തിരിഞ്ഞത് സമാധാനപരമായി അവസാനിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

ഈ പ്രശ്നം പരി​ഹരി​ക്കാനായി​ല്ലെങ്കില്‍ താന്‍ സ്ഥാനത്ത് തുടരില്ലെന്ന് ആഗസ്റ്റ് 7ലെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 19ലെ വാര്‍ത്താസമ്മേളനത്തിലും ആരോപണങ്ങള്‍ വ്യക്തിപരമായി നീളുന്നതില്‍ അതൃപ്തനാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

18 വര്‍ഷത്തോളമായി അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന ഇടവേള ബാബുവും അസ്വസ്ഥനാണ്. ഒടുവില്‍ മീടു വെളിപ്പെടുത്തല്‍ നടത്തിയ ശ്രീ ദേവികയുടെ കത്തില്‍ തന്റെ പരാതി അന്നത്തെ സെക്രട്ടറി ഒതുക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശമുണ്ടായിരുന്നു. എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാനാവില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ഭാരവാഹികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button