KeralaLatest News

കിംസ് ആശുപത്രിയില്‍ എട്ടുവയസുകാരി മരിച്ചതോടെ ജീവനക്കാരോട് കയര്‍ത്തും ഹൃദയം പൊട്ടി നിലവിളിച്ചും അമ്മ

കോട്ടയം: വയറുവേദനയെ തുടര്‍ന്ന് മരിച്ച എട്ടുവയസുകാരിയെ ഓര്‍ത്ത് ഹൃദയം പൊട്ടി അലറി കരയുന്ന ആ അമ്മ എല്ലാവര്‍ക്കും വേദനയായി. കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ എട്ടുവയസുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത് . ആര്‍പ്പൂക്കര പനമ്പാലം കാവില്‍ വീട്ടില്‍ എ. വി ചാക്കോ -മറിയം ദമ്പതികളുടെ മകള്‍ എയ്ന്‍ അല്‍ഫോന്‍സ് (8) ആണ് മരിച്ചത്.

‘നീ എന്തിനെന്റെ കൊച്ചിനെ കൊന്നു..നിനക്ക് ജീവന്‍ തരാന്‍ പറ്റുവോ? ഏഴുവര്‍ഷം ട്രീറ്റ്മെന്റ് എടുത്ത് ഉണ്ടായ കുട്ടിയാ..എട്ടുവയസുവരെ ഞാന്‍ വളര്‍ത്തിയതാ..അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാന്‍ വളര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം എന്റെ അപ്പനും മരിച്ചുപോയതാ..നിനക്ക് അറിയാവോ ഇതൊക്കെ? കൊച്ചിനെ കരുതിയാ ഞാന്‍ ജീവിക്കുന്നെ..കൊച്ചിന്റെ വെയ്റ്റ് നോക്കിയോടാ..എത്രായാടാ കൊച്ചിന്റെ വെയ്റ്റ്?.. വെയറ്റ് നോക്കിയെന്നും, 25 കെജി എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍, അത്രയുമല്ലെന്നും 35 കിലോ ഉണ്ടെന്നും അമ്മ. ഡോക്ടറോട് അമ്മ ഉറക്കെ കയര്‍ക്കുകയും ചെയ്തു. കൊച്ചിന്റെ ജീവന്‍ എടുത്തെങ്കില്‍ ജീവന്‍ തന്നിട്ടുപോയാല്‍ മതിയെന്ന് പറഞ്ഞായിരുന്നു ഡോക്ടറോട് കയര്‍ത്തത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്നെയുമായി മാതാവ് കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ എത്തിയത്. പരിശോധനകള്‍ നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും വയര്‍ വേദനയും അസ്വസ്ഥതയും കുറയാതെ വന്നതോടെ കുട്ടിയുമായി വീണ്ടും ആശുപത്രിയില്‍ എത്തി. എന്നാല്‍, കുട്ടിയെ പരിശോധിച്ചെങ്കിലും കൃത്യമായി മരുന്നു നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്ന് കൂടിയ അളവില്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ നില മോശമായെന്നുമാണ് ആരോപണം. തുടര്‍ന്ന് വെന്റിലേറ്ററില്‍ രാത്രി 8 മണിയോടെ പ്രവേശിപ്പിച്ച കുട്ടി മരണപ്പെട്ടു. വേദനസംഹാരിയായി ഇഞ്ചെക്ഷനും മൂന്ന് തവണകളായി മരുന്നും നല്‍കിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഒരു വര്‍ഷം മുന്‍പാണ് എയ്ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ഭര്‍ത്താവിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവര്‍ മാലിയില്‍ നഴ്സാണ്. വയറുവേദന മാറാതെ വന്നതോടെ ബീനയുടെ മാതാപിതാക്കളാണ് കുട്ടിയെ കിംസില്‍ കാണിക്കാന്‍ നിര്‍ദ്ദേശിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button